Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fight Against Drugs

ല​ഹ​രി​ക്കെ​തി​രേ ഈ ​പോ​ലീ​സു​കാ​ര​ൻ സെെ​ക്കി​ൾ ച​വി​ട്ടി​യ​ത് അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്

അ​ഞ്ചു രാ​ജ്യ​ങ്ങ​ൾ... 49 ദി​വ​സം... 5,400 കി​ലോ​മീ​റ്റ​ർ, അ​തും സൈ​ക്കി​ളി​ല്‍... ആ​ല​പ്പു​ഴ പു​ന്ന​പ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ അ​ല​ക്‌​സ് വ​ര്‍​ക്കി ത​ന്‍റെ സൈ​ക്കി​ള്‍ ച​വി​ട്ടി​യ​ത് ല​ഹ​രി​ക്കെ​തി​രെ​യു​ള്ള സ​ന്ദേ​ശ​വു​മാ​യാ​ണ്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് “യാ​ത്ര​യാ​ണ് ല​ഹ​രി”​എ​ന്ന സ​ന്ദേ​ശ​വു​മാ​യി വി​യ​റ്റ്‌​നാ​മി​ല്‍ നി​ന്നാ​രം​ഭി​ച്ച സൈ​ക്കി​ള്‍ യാ​ത്ര സി​ങ്ക​പ്പൂ​രി​ല്‍ സ​മാ​പി​ച്ച് ഇ​ദ്ദേ​ഹം ഒ​ക്ടോ​ബ​ര്‍ 23-നാ​ണ് കേ​ര​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്. ആ ​യാ​ത്രാ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്....

യാ​ത്ര​ക​ളെ പ്ര​ണ​യി​ച്ച കു​ട്ടി​ക്കാ​ലം

ആ​ല​പ്പു​ഴ ത​ക​ഴി മ​ഠ​ത്തി​ല്‍ വീ​ട്ടി​ല്‍ വ​ര്‍​ക്കി വ​ര്‍​ഗീ​സ്-​റീ​ത്ത വ​ര്‍​ക്കി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ അ​ല​ക്‌​സി​ന് കു​ട്ടി​ക്കാ​ലം മു​ത​ല്‍ യാ​ത്ര​ക​ളോ​ടാ​യി​രു​ന്നു പ്ര​ണ​യം. ത​ന്‍റെ കൊ​ച്ചു സൈ​ക്കി​ളി​ല്‍ സ​മീ​പ പ്ര​ദേ​ശ​ത്തൊ​ക്കെ സ​ഞ്ച​രി​ക്കു​മാ​യി​രു​ന്നു.

എ​ന്നാ​ല്‍ ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക​ളൊ​ന്നും പോ​കാ​നു​ള്ള സാ​ഹ​ച​ര്യം അ​ന്നു​ണ്ടാ​യി​ല്ല. എ​ങ്കി​ലും യാ​ത്രാ പു​സ്ത​ക​ങ്ങ​ളും സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര​യു​ടെ യാ​ത്രാ​വി​ശേ​ഷ​ങ്ങ​ളു​മൊ​ക്കെ അ​ല​ക്‌​സ് വാ​യി​ക്കു​ക​യും കാ​ണു​ക​യു​മൊ​ക്കെ പ​തി​വാ​ക്കി. ഈ ​സ്ഥ​ല​ങ്ങ​ളൊ​ക്കെ എ​ന്നെ​ങ്കി​ലും ത​നി​ക്കും കാ​ണാ​നാ​കു​മെ​ന്ന് മ​ന​സി​ല്‍ തീ​വ്ര​മാ​യി ആ​ഗ്ര​ഹി​ച്ചു.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം 2010 ല്‍ ​അ​ല​ക്‌​സ് പോ​ലീ​സ് സേ​ന​യു​ടെ ഭാ​ഗ​മാ​യി. ഇ​തോ​ടെ താ​ന്‍ ഏ​റെ സ്‌​നേ​ഹി​ച്ചി​രു​ന്ന യാ​ത്ര​യ്ക്കാ​യി സ​മ​യം ക​ണ്ടെ​ത്തി. അ​തും വെ​റു​തെ സ്ഥ​ല​ങ്ങ​ള്‍ ക​ണ്ട് മ​ട​ങ്ങാ​നാ​യി​രു​ന്നി​ല്ല അ​ല​ക്‌​സ് ആ​ഗ്ര​ഹി​ച്ച​ത്. സൈ​ക്കി​ളി​ല്‍ ല​ഹ​രി​ക്കെ​തി​രെ​യു​ള്ള സ​ന്ദേ​ശ​വു​മാ​യി​ട്ടാ​യി​രു​ന്നു യാ​ത്ര​ക​ൾ.

ആ​ദ്യ യാ​ത്ര​യു​ടെ പി​ന്‍​ബ​ല​ത്തി​ല്‍

2019 ലാ​ണ് അ​ല​ക്‌​സ് ആ​ദ്യ​മാ​യി സൈ​ക്കി​ളി​ല്‍ ഇ​ന്ത്യ ഒ​ട്ടാ​കെ സ​ഞ്ച​രി​ച്ച​ത്. ല​ഹ​രി​ക്കെ​തി​രെ​യു​ള്ള സ​ന്ദേ​ശ​വു​മാ​യി കൊ​ച്ചി​യി​ല്‍ നി​ന്ന് കാ​ഷ്മീ​രി​ലേ​ക്കാ​യി​രു​ന്നു ആ ​യാ​ത്ര. എ​റ​ണാ​കു​ളം റൂ​റ​ൽ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യാ​യി അ​ടു​ത്തി​ടെ വി​ര​മി​ച്ച വി. ​എ​സ്. ന​വാ​സും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ എം. ​കെ. വി​നി​ലു​മാ​യി​രു​ന്നു സ​ഹ​യാ​ത്രി​ക​ർ.

അ​ന്ന് 32 ദി​വ​സം കൊ​ണ്ട് 3,600 കി​ലോ മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ച് ല​ഹ​രി​ക്കെ​തി​രേ ക്ലാ​സു​ക​ള്‍ എ​ടു​ത്തും സ​ന്ദേ​ശം ന​ല്‍​കി​യു​മൊ​ക്കെ​യാ​ണ് മൂ​വ​ര്‍ സം​ഘം തി​രി​ച്ചെ​ത്തി​യ​ത്. കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ​യും അ​ല​ക്‌​സ് ല​ഹ​രി​ക്കെ​തി​രേ സ​ന്ദേ​ശ​വു​മാ​യി ത​നി​ച്ചും യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്.

ഈ ​യാ​ത്ര​ക​ളു​ടെ പി​ന്‍​ബ​ല​ത്തി​ലാ​യി​രു​ന്നു ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി സൈ​ക്കി​ള്‍ യാ​ത്ര​യ്ക്ക് ഇ​ത്ത​വ​ണ ഒ​രു​ങ്ങി​യ​ത്.

 

Latest News

Up